top of page
Search

വിദ്യാർത്ഥികൾക്ക് ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.

Updated: Oct 17, 2023


പൊതു വിദ്യഭ്യാസ വകുപ്പ് വഴി സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പായ 'ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന്' ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.പ്രീ-മെട്രിക് മൈനോരിറ്റി സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർത്ഥികൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി) വഴി ഓൺലൈൻ ആയി (ഫ്രഷ് /റിനീവൽ )അപേക്ഷ നൽകാം.നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നതല്ല.ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 30 ആണ്.


മുസ്ലീം, ക്രിസ്റ്റ്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രമാണ് ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുള്ളത്.സർക്കാർ/എയ്ഡഡ്/ അംഗീകാരമുള്ള പ്രൈവറ്റ് സ്കൂളുകൾ എന്നിവിടങ്ങളിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.അപേക്ഷകരായ കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം പരമാവധി ഒരു ലക്ഷം രൂപ വരെയാണ്. ഒരു കുടുംബത്തിലെ 2 കുട്ടികൾക്ക് മാത്രമാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്.


പൊതു നിർദ്ദേശങ്ങൾ :-


  1. ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അർഹരായ കുട്ടികൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈൻ ആയി മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്. http://scholarships.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത്.

  2. സ്കോളർഷിപ്പിന് ആദ്യമായി അപേക്ഷിക്കുന്ന കുട്ടികൾ ഫ്രഷ് (fresh) അപേക്ഷയും, കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ച കുട്ടികൾ റിന്യൂവൽ (renewal) അപേക്ഷയും നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. പ്രീ-മെട്രിക് (മൈനോരിറ്റി) സ്കോളർഷിപ്പിന് പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ NSP 2.0) ലെ Applicant എന്ന ഓപ്ഷനിൽ NEW REGISTRATION എന്ന ലിങ്ക് Login ഉപയോഗിക്കേണ്ടതാണ്. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ വഴി ലഭിക്കുന്ന ആപ്ലിക്കേഷൻ ഐ.ഡിയും, പാസ്സ് വേർഡും (ഉദാ:- ജനനതീയതി ഉപയോഗിച്ച് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ Applicant Corner – login Application Submission – Fresh Application എന്ന ലിങ്ക് വഴി login ചെയ്തശേഷം പുതിയ പാർഡ് സെറ്റ് ചെയ്യേണ്ടതാണ്.

  3. പ്രീ-മെട്രിക് (മൈനോരിറ്റി സ്കോളർഷിപ്പിന് ഓൺലൈൻ ആയി റിന്യൂവൽ അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (NSP 2.0) ലെ Applicant Corner – login-Application Submission for AY 2022-23 എന്ന ഓപ്ഷനിൽ Renewal Application എന്ന ലിങ്ക് ഉപയോഗിക്കേണ്ടതാണ്. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ മുൻ വർഷം രജിസ്റ്റർ ചെയ്തതിൽ സ്കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന്റിന്യൂവൽ അപേക്ഷ സമർപ്പിക്കുന്ന കുട്ടികൾക്ക് പ്രസ്തുത സമയത്തെ യൂസർ ഐ.ഡി./പാർഡ് എന്നിവ ഉപയോഗിക്കാവുന്നതാണ്.

  4. അപേക്ഷകരായ കുട്ടികൾക്ക് ലഭിക്കുന്ന User Id/ Password എന്നിവ ശ്രദ്ധയോടെ എഴുതി സൂക്ഷിക്കുക.

  5. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ആപ്ലിക്കേഷൻ ഐ.ഡി ലഭിക്കുന്നതിനായി രജിസ്ട്രേഷൻ നടത്തുമ്പോൾ പിശകുകൾ ഉണ്ടായാൽ അപേക്ഷ Final Submit ചെയ്യുന്നതിന് മുമ്പ് പോർട്ടലിലെ Withdraw Application എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷ പിൻവലിച്ച ശേഷം മാത്രം നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ ഒരിക്കൽ കൂടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

  6. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ അപേക്ഷ Final Submit ചെയ്താൽ, രജിസ്ട്രേഷൻ നടത്തുമ്പോൾ നൽകുന്ന ( Name, Date of Birth, Gender, Bank Account Number, IFSC etc.) വിവരങ്ങൾ യാതൊരു കാരണവശാലും പിന്നീട് അപേക്ഷ സ്കൂൾ തലത്തിൽ ഡിഫക്റ്റ് ചെയ്താൽത്തന്നെയും തിരുത്തൽ വരുത്തുവാനോ, പിൻവലിക്കുവാനോ (Withdraw Application ) കഴിയുന്നതല്ല.

  7. അപേക്ഷകരായ കുട്ടികൾക്ക് മുൻ വാർഷിക പരീക്ഷയിൽ കുറഞ്ഞത് 50% മാർക്ക് ലഭിച്ചിട്ടുണ്ടായിരിക്കണം. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് മാർക്ക് നിബന്ധന ബാധകമല്ല. ആയതിൽ കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്നതിന് മാർക്ക് സംബന്ധിച്ച വിശദാംശങ്ങൾ ആവശ്യംവരുന്ന സാഹചര്യത്തിൽ, ടി കുട്ടികൾക്ക് അതത് സ്കൂൾ മേധാവികളെ സമീപിക്കാവുന്നതാണ്.

  8. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്നതിന് 2022-23 അക്കാദമിക വർഷം ആരംഭിച്ച തീയതി 01/06/2022 എന്ന് നൽകേണ്ടതാണ്.

  9. ആധാർ അധിഷ്ടിതമായ സംവിധാനത്തിലാണ് സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്.ആയതിനാൽ അർഹരായ എല്ലാ കുട്ടികൾക്കും ആധാർ കൈവശമുള്ളത് ഉചിതമായിരിക്കും.ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ പൂരിപ്പിക്കുമ്പോൾ അപേക്ഷകരായ കുട്ടിയുടെ ആധാർ രേഖയിലും, ബാങ്ക് രേഖയിലും, സ്കൂൾ രേഖയിലും ഒരേ പേരിലെ അക്ഷരങ്ങൾ പോലെയാണെന്ന് ഉറപ്പു വരുത്തുക.പ്രീ-മെട്രിക് (മൈനോരിറ്റി സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികളുടെ നിർദ്ദിഷ്ട വരുമാന നിർബന്ധമായും വരുമാന സർട്ടിഫിക്കറ്റ് സ്കൂളുകളിൽ സമർപ്പിക്കേണ്ടതാണ്.,

  10. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ (പൂരിപ്പിക്കുമ്പോൾ മൊബൈൽ ഫോൺ കൈയ്യിൽ കരുതുക. അപേക്ഷകരായ കുട്ടികളുടെ മൊബൈൽ നമ്പറിൽ പ്രസ്തുത സ്കോളർഷിപ്പ് സംബന്ധിച്ച നൽകുന്നതിനാൽ വിവരങ്ങൾ സ്കോളർഷിപ്പ് ലഭിക്കുന്ന കാലയളവുകളിൽതുടർച്ചയായി മൊബൈൽ ഫോൺ നമ്പർ ഇടയ്ക്കിടെ മാറ്റാതിരിക്കുക

  11. അപേക്ഷകൾ അന്തിമമായി സമർപ്പിച്ച ശേഷം പ്രിന്റെടുത്ത് സൂക്ഷിക്കുന്നത് ഉചിതമായിരിക്കും. പ്രീ-മെട്രിക് (മൈനോരിറ്റി സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികൾക്ക് ഈ കാര്യാലയം മുഖാന്തരമുള്ള മറ്റ് കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പുകളായ പ്രീ-മെട്രിക് (ഭിന്നശേഷി സ്കോളർഷിപ്പ്, നാഷണൽ മീൻസ്-കം-മെറിറ്റ് (എൻ.എം.എം.എസ്) സ്കോളർഷിപ്പ്, ബീഗം ഹസ്രത്ത്, മഹൽ നാഷണൽ സ്കോളർഷിപ്പ് എന്നിവക്ക് അപേക്ഷിക്കുന്നതിന് അർഹതയുണ്ടായിരിക്കുന്നതല്ല.

  12. പ്രീ-മെട്രിക് (മൈനോരിറ്റി) സ്കോളർഷിപ്പിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന കുട്ടികൾ അവരുടെ ആധാർ നമ്പർ ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ ഐ.എഫ്.എസ്. കോഡ്, മൊബൈൽ നമ്പർ എന്നിവ തെറ്റുകൂടാതെ അപേക്ഷയിലെ നിർദ്ദിഷ്ടകോളങ്ങളിൽ രേഖപ്പെടുത്തേണ്ടതാണ്.


കൂടുതൽ വിവരങ്ങൾക്ക്

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ 0471- 3567564, 8330818477, 9496304015 എന്നീ ഫോൺ നമ്പരുകളിലേക്ക് വിളിക്കാവുന്നതും, വിവരങ്ങൾ തേടാവുന്നതുമാണ്.


join our whatsapp group

Comentários


1
2

Products & Services

bottom of page