റേഷൻ കാർഡിന്റെ ഘടനയിൽ മാറ്റം വരുത്തി സ്മാർട്ട് കാർഡ് (ATM കാർഡ് രൂപത്തിൽ) ആക്കി നൽകുന്നതിന്റെ ഭാഗമായി ജില്ലയിൽ നിലവിലുള്ള റേഷൻകാർഡുകളുടെ ഡാറ്റാ ബേസ് ശുദ്ധീകരിക്കുന്നു.
ഇതിനായി റേഷൻ കാർഡുടമകൾ കാർഡിൽ ആവശ്യമായ തിരുത്തലുകൾ (ഉദാ: പേര്, വരുമാനം, തൊഴിൽ, ജോലി, മരിച്ച ആളുകളെ കുറവ് ചെയ്യൽ, ഒന്നിലധികം കാർഡിൽ പേര് ഉണ്ടെങ്കിൽ കുറവ് ചെയ്യൽ, അംഗങ്ങളുടെ ആധാർ വിവരങ്ങൾ ചേർക്കാത്തത് ഉണ്ടെങ്കിൽ ചേർക്കൽ എന്നിവ) ആവശ്യമുണ്ടെങ്കിൽ ഓൺലൈൻ സേവന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 30ന് മുമ്പായി ചെയ്യണം.
സ്മാർട്ട് കാർഡിന്റെ വലുപ്പത്തിലുള്ള പുതിയ റേഷൻ കാർഡ് പ്രസ്സ് മീറ്റിൽ മന്ത്രി ജി ആർ അനിൽ പ്രകാശനം ചെയ്തു.
ഇത് ആവശ്യമുള്ളവർക്ക് നവംബർ 1 മുതൽ ലഭിക്കും. ഒരാൾക്ക് താലൂക്ക് സപ്ലൈ ഓഫീസിലോ ഓൺലൈനിലോ സിവിൽ സപ്ലൈസ് വകുപ്പിന്റെ പോർട്ടൽ വഴി അപേക്ഷിക്കാം.
ഒരു QR കോഡും ഒരു ബാർകോഡും, ഉടമയുടെ പേരും ഫോട്ടോയും വിലാസവും മുൻവശത്തും പ്രതിമാസ വരുമാനം, റേഷൻ കട നമ്പർ, വീട് നമ്പർ മറ്റും മറുവശത്തും ആവും ഉണ്ടാവുക
ഇതുമായി ബന്ധപ്പെട്ട് വരുന്ന സംശയങ്ങൾക്ക് റേഷൻ കാർഡിന് പുറകുവശത്ത് രേഖപ്പെടുത്തിയിട്ടുള്ള റേഷനിംഗ് ഇൻസ്പെക്ടറുടെയോ, താലൂക്ക് സപ്ലൈ ഓഫീസറുടെയോ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് തൃശ്ശൂർ ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ : 0487- 2360046
Comments