കുട്ടികളുടെ കൈവിട്ട ഓൺലൈൻ ഗൈയിമിൽ അപകടം പതിയിരിക്കുന്നത് എവിടെ..??
കോവിഡ് കാലം കുട്ടികളെ മൊബൈലുമായി കൂടുതൽ അടുക്കാൻ ഇടയായി എന്നത് വാസ്തവം തന്നെ, മൊബൈൽ പോലുള്ള ഡിജിറ്റൽ ഫ്‌ളാറ്റ്‌ഫോമുകളിലെ കുട്ടികളുടെ അമിത ഉപയോഗം കുട്ടികൾക്ക് നാശം വിതക്കുമെന്ന് സമൂഹത്തിലെ ഒരു വിഭാഗം പറയുന്നണ്ടങ്കിൽ, കാലഘട്ടത്തിനൻസൃതമായി കുട്ടികൾ അതിനോട് പൊരുത്ത പെടുമെന്നും നെഗറ്റീവ് വശങ്ങൾ സ്വയം തിരിച്ചറിയുമെന്നും, അതുകൊണ്ട് നാശത്തിലേക്ക് പോകും എന്നുള്ള നിഗമനത്തിൽ കഴമ്പില്ലന്നും മറ്റൊരുവിഭാഗം പറയുന്നു.
എന്നാൽ കുട്ടികൾ ഓൺലൈനിൽ പൈസ ചിലവാക്കിക്കൊണ്ട് നടത്തുന്ന ചില കളികൽ അതീവ ഗുരുതരമായി തന്നെ നിരീക്ഷിക്കേണ്ടതുണ്ട്. പാതിരാത്രിയും കടന്ന് 4 മണിയാണ് ചില യുവത്തങ്ങളുടെ നിദ്രാ സമയം..
ടെകനോളജിയും ഡിജിറ്റൽ വിനോദങ്ങളും നഗര-ഗ്രാമ വ്യത്യാസമില്ലാതെ അതിവേഗ കുതിപ്പ് സമൂഹത്തെ ശക്തമായി സ്വാധീനിക്കുന്ന ഇക്കാലത്ത് ഈ കാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നവർ പഴഞ്ചൻ ചിന്ത എന്നതാണ് പലരും കരുതുന്നത്.
എന്നാൽ അധിക നേരമുള്ള ഈ മൊബൈൽ അഡിക്ഷൻ എതിരെ ഒരു സ്‌ക്രീൻ ടൈം നിയന്ത്രണം കൊണ്ടുവരാൻ ഓരോ കുടുംബവും ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികൾക്കെന്നപോലെ മുതിർന്നവരും ഇതിനടിമകളാണ് എന്നതും മറ്റൊരു സമയമില്ലായ്മയായി കാണാം.
ഇവിടെ പറയാൻ ഉദ്ദേശിക്കുന്ന പ്രധാന വിഷയം സമൂഹത്തിൽ വളരെ വ്യാപകമായും വളരെ രഹസ്യമായും നടന്നു വരുന്ന വലിയ ഒരു വിപത്ത് ആദ്യം ചെറിയ പൈസ കൊടുത്ത് പിന്നെ അത് വലിയ തുകയിലേക്കും എത്തുന്ന പഴയകാല ചൂദാട്ട കളിയും, ഉത്സപ്പറമ്പിലെ ബൈരാജ ബൈ കളിയും ഓർമ്മപ്പെടുത്തുന്നു.
കുട്ടികൾ ഗൈയിമിലേക്ക് പൈസ ചിലവഴിക്കുന്നത് പലവിധത്തിലാണ്. രക്ഷിതാക്കളുടെ എ.ടി.എം കാർഡ് വഴിയും, ഗൂഗിൾ പേ, ഫോൺ പെ, തുടങ്ങി യു.പി.ഐ അപ്ലിക്കേഷൻ വഴിയും മാത്രമല്ലമൊബൈലിൽ ടോപ്പപ്പ് റീചാർജ് ചെയ്യുക വഴിയും ഇത് വളരെ ഈസി ആയി ഗൈമുകളിൽ പൈസ നിറക്കുന്നു. ഇത് പലപ്പോഴും വലിയ തുകകളാണെന്നതും,പല രക്ഷിതാക്കളും അറിയാതെയാണ് ചെയ്യുന്നത് എന്നതുമാണ് മറ്റൊരു വിചിത്രം,
ഇതൊന്നും നമ്മുടെ വീട്ടിൽ നടക്കുന്ന കാര്യമല്ല, വലിയ വീടുകളിൽ നടക്കുന്ന കര്യമാണ് എന്നാണ് ഇപ്പോഴും പലരും ധരിക്കുന്നത്.
ഗൈമുകളിൽ മുന്നോട്ട് പോകാൻ ചില ആയുധങ്ങളും, ശക്തിയും അധികം ലഭിക്കുന്നതിനാണ് പൈസ ചിലവഴിക്കുന്നത്. 10 രൂപ മുതൽ 10000 രൂപ വരെയുള്ള കിറ്റുകൾ ഉണ്ട്.
മറ്റൂ പൈസ വെച്ച് കളിക്കുന്ന നിരവധി ഗൈമുകൾ വേറെയും ഉണ്ട്, പ്രവചന ഗൈമുകൾ, റമ്മി, ലുഡൊ, പബ്ജി തുടങ്ങിയവ ചുരുക്കം ചിലതു മാത്രം..
Tip:
കുട്ടികൾക്ക് മൊബൈൽ കൊടുക്കാതിരിക്കുക എന്നത് അസാധ്യമാണ് എന്നതുകൊണ്ട് തന്നെ ഇടക്കിടക്ക് ഇവയൊക്കെ ഒന്ന് ശ്രദ്ദിക്കുക മാത്രമാണ് ഒരു പോം വഴി.. അല്ലങ്കിൽ നമ്മൾ അറിയാതെ തന്നെ, വീടിനു പുറത്തിറങ്ങാത്ത നമ്മുടെ മക്കൾ വലിയ റാക്കറ്റുകളിൽ അകപ്പെട്ടുപോയിരിക്കും.. തീർച്ച..!!
***************
Comments