top of page
Search

പുതുമകളോടെ പ്ലസ്​ വൺ പ്രവേശനം ആഗസ്​റ്റ്​ 24 മുതൽ. പ്രധാന മാറ്റങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും.




202-22 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗങ്ങളുടെ ഒന്നാംവർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 24 മുതൽ സമർപ്പിക്കാം.


✅ അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.admission.dge.kerala.gov.in ൽ ലഭ്യമാവും.



✅ ഹയർ സെക്കൻഡറി ഒന്നാം വർഷ(പ്ലസ് വൺ) പ്രവേശനത്തിനായുള്ള ഏകജാലക അപേക്ഷ 2021 ഓഗസ്റ്റ് 24 മുതൽ ഓൺലൈനായി നൽകാം.



✅ പ്രോസ്പെക്ട്സ്, ഷെഡ്യൂൾ എന്നിവ admission വെബ്സൈറ്റായ https://www.hscap.kerala.gov.in/ ൽ പ്രസിദ്ധീകരിച്ചു.

👉🏼 അപേക്ഷ സമർപ്പണം ഓഗസ്റ്റ് 24 മുതൽ

👉🏼 അപേക്ഷ നൽകാനുള്ള അവസാന തിയതി: സെപ്റ്റംബർ 3

👉🏼 ട്രയൽ അലോട്ട്മെന്റ്: സെപ്റ്റംബർ 7

👉🏼 ആദ്യ അലോട്ട്മെന്റ് സെപ്റ്റംബർ 13



+1 അഡ്മിഷൻ സഹായങ്ങൾക്ക്


അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ




🛑2021 ൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിൽ ക്ലബ് പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ലാതത് കൊണ്ട് ഏകജാലക ആപ്ലിക്കേഷനിൽ ക്ലബ് സെർട്ടിഫിക്കറ്റുകൾ രേഖപ്പെടുത്താൻ പാടില്ല ICT സെല്ലിൽ നിന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്.


🛑 നീന്തൽ സർട്ടിഫിക്കറ്റ് ജില്ലാ സ്പോട്സ് കൗൺസിൽ അംഗീകരിക്കുന്നത് മാത്രമെ ഏകജാലകത്തിൽ ബോണസ് പോയിൻ്റിന് അർഹതയുള്ളൂ. രാജ്യ പുരസ്കാർ നേടിയവരും, SPC,NCC യിൽ നിശ്ചിത യോഗ്യതയുള്ളവരും നിന്തൽ സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്തില്ല



🛑 ഒരു അപേക്ഷ നൽകുന്നതിന് ഒരു SMS അക്ടീവ് ആയ മൊബൈൽ നമ്പർ വേണം OTP യും തുടർന്നുള്ള അഡ്മിഷൻ നടപടികളും ഈ മൊബൈൽ നമ്പറിലേക്ക് വരുന്നത് കൊണ്ട് നമ്പർ തെറ്റാതെ നൽക്കണം


🛑 ബോണസ് പോയിൻ്റിന് അർഹതയുള്ള എല്ലാ സർട്ടിഫിക്കറ്റുകൾക്കും നമ്പറും അനുവദിച്ച തിയ്യതിയും നിർബന്ധമായും ഉണ്ടാകണം.


🛑 SSLC ബുക്കിൽ നിന്ന് വത്യസ്തമായ അഡ്രസ് ആണെങ്കിൽ (താലൂക്ക്, പഞ്ചായത്ത്) തെളിയിക്കുന്നതിന് റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാകണം (റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് പറ്റില്ല).


🛑 CBSE ബെയ്സിക് മാത്സ് പഠിച്ചവർക്ക് സയൻസ് (കണക്ക് ഉൾപ്പെടുന്നത് ) ഒപ്ഷൻ നൽക്കാൻ സാധിക്കില്ല.എന്നാൽ കോമേഴ്സ് മാത്സ് ഉള്ള കോമ്പിനേഷൻ അപേക്ഷിക്കാം


🛑 വിഭിന്ന ശേഷി വിഭാഗത്തിലുള്ള (IED)കുട്ടികൾ 40 % അധികം വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം അവർക്ക് ഒന്നാമത്തെ ഒപ്ഷനിൽ തന്നെ അഡ്മിഷൻ ലഭിക്കുന്നതാണ് IED മെഡിക്കൽ ബോർഡ് വെരിഫിക്കേഷൻ (പ്രാക്ടിക്കൽ വിഷയങ്ങൾ പഠിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കാൻ) നടക്കുകയാണെങ്കിൽ അറിയിക്കുന്നതാണ്



🛑 വിഭിന്നശേഷി സർട്ടിഫിക്കറ്റ് Upload ചെയ്യുന്നതിന്ന് 100kb PDF ഫയൽ ആകണം



🛑 ഏകജാലകത്തിൽ അപേക്ഷ നൽക്കേണ്ടത് മൂന്ന് ഘട്ടങ്ങളായാണ് ആദ്യഘട്ടത്തിൽ നൽകുന്ന വിവരങ്ങൾ പിന്നീട് മാറ്റാൻ സാധിക്കുകയില്ല (രജിസ്റ്റർ നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയവ) വളരെ ശ്രദ്ധാപൂർവം ആദ്യഘട്ടം പൂർത്തിയാകണം


🛑 രണ്ടാം ഘട്ടത്തിൽ OTP മൊബൈൽ നമ്പറിലേക്ക് വന്നാൽ മാത്രമെ candidate login പൂർത്തിയാകാൻ സാധിക്കു ആയതു കൊണ്ട് എൻ്റർ ചെയ്യുന്ന മൈാബൈൽ നമ്പർ ഉള്ള ഫോൺ കൈവശമുണ്ടായിരിക്കണം.


🛑 എല്ലവരും ഒരു പാസ് വേഡ് തയാറാക്കി വെയക്കുന്നത് നല്ലതായിരിക്കും.one capital letter, one small letter,one number,one special character എന്നിവ ഉൾപ്പെടുന്ന എട്ടക്ക പാസ് വേഡ് വേണം ലോഗിൻ ക്രിയേറ്റ് ചെയ്യുന്നതിന് അത് മറക്കാതെ എഴുതിവെയ്ക്കണം


🛑മൂന്നാം ഘട്ടത്തിൽ caste& community കൃത്യമായി നൽക്കണം ഇതിൽ വരുന്ന തെറ്റുകൾ അഡ്മിഷൻ റദ്ദായി പോകുന്നതിന് കാരണമാകും. സംശമുണ്ടെങ്കിൽ സ്ക്കൂൾ ഹെൽപ് ഡെസ്കിൻ്റ സഹായം എപ്പോഴും ഉണ്ടായിരിക്കുന്നതാണ്. EWS സർട്ടിഫിക്കറ്റ് ഉള്ളവർ അത് അപേക്ഷ സമർപ്പിക്കുമ്പോൾ കൈയിൽ കരുതണം' മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ് നമ്പറോടു കൂടിയ മറ്റ് ബോണസ് പോയിൻ്റ് നുള്ള സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം


🛑 ഓപ്ഷനുകൾ കൃത്യമായി എഴുതി വെച്ചതിന് ശേഷം മാത്രം ഒൺലൈൻ അപേക്ഷ ചെയ്ത് തുടങ്ങാം


🛑 രജിസ്ട്രേഷൻ വിവരങ്ങൾ ഒഴികെയുള്ള മറ്റ് വിവരങ്ങൾ അപേക്ഷ കൺഫേം ചെയ്താൽ പിന്നിട് ട്രയൽ അലോട്ട്മെൻ്റ് സമയത്ത് തിരുത്താൻ സാധിക്കയുള്ളൂ. അപേക്ഷ വിവരങ്ങൾ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ലോഗിനിടേ കാണാൻ സാധിക്കും


🛑 Other Stream(Other state or Country) സിലബസിൽ ഉള്ളവർ മാർക്ക് ലിസ്റ്റും തുല്യത സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. തുല്യതാ സർട്ടിഫിക്കറ്റ് SCERTയിൽ ഡയറക്ടർക് 500 രൂപ ഫീസ് അടച്ച് അപേക്ഷിച്ചാൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്


🛑 CBSE/ICSE സിലബസിൽ പഠിച്ചവർ അഡ്രസ് തെളിയിക്കുന്നതിനും, സംവരണം അവകാശപ്പെടുന്നുണ്ടെങ്കിൽ അത് തെളിയിക്കുന്നതിനും ബന്ധപ്പെട്ട അധികാരികൾ നൽക്കുന്ന രേഖകൾ ഹാജരാകണം



🛑 SSLC മാർക്ക് ലിസ്റ്റിൽ നിന്നും വ്യതസ്തമായി സംവരണം ആവശ്യപ്പെടുന്നുവെങ്കിൽ അപേക്ഷ സമയത്ത് അതിനുള്ള രേഖകൾ ഹാജരാക്കണം


🛑 അഡ്മിഷൻ ഒന്നാം ഘട്ടത്തിൽ രണ്ട് അലാട്ട്മെൻറുകളും തുടർന്ന് സപ്ലിമെൻ്ററി അലോട്ട്മെൻറും തുടർന്ന് ട്രാൻസ്ഫർ എന്ന ക്രമത്തിലായിരിക്കും ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രോസ്പെക്ടസ് അനുസരിച്ച്


🛑 കമ്യൂണിറ്റി ക്വാട്ട അപേക്ഷിക്കുന്നവർ അതത് സ്കൂളിൽ നിന്ന് അപേക്ഷ ഫോം വാങ്ങി അ സ്കൂളിൽ തന്നെ തിരിച്ചേൽപ്പിക്കേണ്ടതാണ്. രണ്ടാമത്തെ അലോട്ട്മെൻറിന് ഒപ്പം തന്നെ കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും പൂർണ്ണമായി ഒൺലൈനിൽ കൂടി മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ


🛑 സർക്കാർ സ്കൂളുകളിൽ മാത്രമെ EWS(മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10% റിസേർവേഷൻ) സംവരണം ഉണ്ടായിരിക്കുകയുള്ളൂ


🛑 മേനേജ്മെൻറ് ക്വാട്ട സീറ്റ് ലഭിക്കുന്നതിന് അത് ഉള്ള സ്കൂളുകളിൽ വേറെ അപേക്ഷ നൽക്കണം




🛑 ജാതി വിഭാഗം പൂരിപ്പിക്കുമ്പോൾ OBC വിഭാഗത്തിൽപ്പെടുന്ന മുപ്പതോളം (30) ജാതിയിൽപ്പെടുന്ന കുട്ടികൾ കഴിഞ്ഞ വർഷം OEC എന്ന് അപേക്ഷയിൽ രേഖപ്പെടുത്തുകയുണ്ടായി. ഇത് തെറ്റാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആ കുട്ടികൾക്ക് അലോട്മെൻ്റ് കിട്ടിയാലും അവർക്ക് പ്രവേശനം കിട്ടില്ല. കാരണം ആ കുട്ടികൾ OEC വിഭാഗത്തിൽപ്പെടാത്തതു കൊണ്ടു തന്നെ അവർ OEC സംവരണത്തിന് അർഹരല്ല. ഈ വിഭാഗത്തിൽപ്പെടുന്ന OBC കുട്ടികൾക്ക് OEC യുടെ വിദ്യാഭ്യാസ സാമ്പത്തിക ആനുകൂല്യം മാത്രമാണ് ലഭിക്കുന്നത്.




🛑 അതുപോലെ വിശ്വകർമ്മ സമുദായത്തിൽ വരുന്ന ആശാരി മൂശാരി ,കൊല്ലൻ,തട്ടാൻ എന്നീ വിഭാഗങ്ങളുടെ കാറ്റഗറി വിശ്വകർമ്മ എന്നുതന്നെ കൊടുക്കുക.



🛑 ഒരു കാരണവശാലും ഹിന്ദു OBC എന്ന് തെറ്റായി കൊടുക്കരുത്. തെറ്റായ വിവരം നൽകി ലഭിക്കുന്ന അലോട്ട്മെന്റ് പ്രവേശന സമയത്ത് റദ്ദാക്കപ്പെട്ടേക്കാം. ആയതിനാൽ ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുക.



മാറ്റങ്ങൾ എന്തൊക്കെ..??

ബോണസ് പോയിന്റ് പരിധി:

പ്ലസ്​ വൺ പ്രവേശനത്തിന്​ ബോണസ്​ പോയൻറിന്​ മുൻ വർഷങ്ങളിൽ പരിധിയില്ലായിരുന്നു. ഇത്തവണ എത്ര ബോണസ്​ പോയൻറ്​ ഉണ്ടായാലും പരാമവധി പത്ത്​ വരെയായി നിജപ്പെടുത്തി​.


നീന്തൽ യോഗ്യത ജില്ല സ്​പോർട്​സ്​ കൗൺസിൽ വഴി മാത്രം


നീന്തൽ യോഗ്യത തെളിയിക്കാൻ ജില്ല സ്​പോർട്​സ്​ കൗൺസിൽ സർട്ടിഫിക്കറ്റ്​ വേണം.


ലിറ്റിൽ കൈറ്റ്​സ് ബോണസ്​ പോയൻറ്​


എ ഗ്രേഡുള്ള ലിസ്റ്റിൽ കൈറ്റ്​സ്​ അംഗങ്ങൾക്ക്​ ഇൗ വർഷം മുതൽ ഒരു ബോണസ്​ പോയൻറ്​ ലഭിക്കും.


പ്രവേശന സമയക്രമം


  • ആഗസ്​റ്റ്​ 24 - അപേക്ഷ സമർപ്പണം ആരംഭിക്കുന്നു

  • സെപ്​റ്റംബർ 03 - അപേക്ഷ സമർപ്പണം അവസാനിക്കുന്നു

  • സെപ്​റ്റംബർ 07 - ട്രയൽ അലോട്ട്മെന്റ്

  • സെപ്​റ്റംബർ 13 - ആദ്യ അലോട്ട്​മെൻറ്

  • സെപ്​റ്റംബർ - 29 - മുഖ്യ അലോട്ട്​മെൻറ് (രണ്ടാം അലോട്ട്​മെൻറ്​) അവസാനിക്കും

  • ഒക്​ടോബർ 06 ​- നവംബർ 15 - സപ്ലിമെൻററി അലോട്ട്​മെൻറ്​ ഘട്ടം

  • ക്ലാസ്​ തുടങ്ങുന്നത്​ -സർക്കാർ തീരുമാനത്തിനനുസരിച്ച്​.

മാനേജ്​മെൻറ്​ ക്വോട്ട/ മാനേജ്​മെൻറ്​ ക്വോട്ടയിൽ വരുന്ന മാറ്റങ്ങൾ

ന്യൂനപക്ഷ/ പിന്നാക്ക ഇതര എയ്​ഡഡ്​ സ്​കൂളുകളിൽ മ​ാനേജ്​മെൻറ്​ ക്വോട്ടയിൽ നികത്തിയിരുന്ന 30 ശതമാനം സീറ്റുകൾ ഇത്തവണ മുതൽ 20 ശതമാനം മാനേജ്​മെൻറ്​ ക്വോട്ട, പത്ത്​ ശതമാനം ബന്ധപ്പെട്ട മാനേജ്​മെൻറ്​ ക്വോട്ട എന്ന രീതിയിലാണ്​ പ്രവേശനം.

കമ്യൂണിറ്റി ക്വോട്ടയിലേക്ക്​ സ്​കൂൾ മാനേജ്​മെൻറ്​ സമുദായത്തിലെ കുട്ടികൾക്ക്​ മെറിറ്റടിസ്ഥാനത്തിലാണ്​ പ്രവേശനം.


പ്രവേശന യോഗ്യത


ആർക്കൊക്കെ അപേക്ഷിക്കാം


എസ്​.എസ്​.എൽ.സി (കേരള സിലബസ്​)

സി.ബി.എസ്​.ഇ

ഐ .സി.എസ്​.ഇ

ടി.എച്ച്​.എസ്​.എൽ.സി

തത്തുല്യ പരീക്ഷ വിജയിച്ചവർക്കും


ഗ്രേഡിങ്​ രീതിയിലുള്ള മൂല്യനിർണയം നിലവിലില്ലാത്ത മറ്റ്​ സ്​കീമുകളിൽ പരീക്ഷയെഴുതിയവരുടെയും മാർക്കുകൾ ഗ്രേഡാക്കി മാറ്റിയ ശേഷമായിരിക്കും ​ പരിഗണിക്കുക.




പ്രായ പരിധി


2021 ജൂൺ ഒന്നിന്​ 15 വയസ്സ്​​ പൂർത്തിയാകണം.

20 വയസ്സ്​​ കവിയരുത്​.

കേരളത്തിലെ പൊതുപരീക്ഷ ബോർഡിൽനിന്ന്​ എസ്​.എസ്​.എൽ.സി വിജയിക്കുന്നവർക്ക്​ കുറഞ്ഞ ​പ്രായപരിധിയില്ല.

മറ്റ്​ ബോർഡുകളുടെ പരീക്ഷകൾ വിജയിച്ചവർക്ക്​ കുറഞ്ഞ പ്രായപരിധിയിലും ഉയർന്ന പ്രായപരിധിയിലും ആറ്​ മാസം വരെ ഇളവിന്​ പൊതുവിദ്യാഭ്യാസ ഡയറക്​ടർക്ക്​ അധികാരമുണ്ട്​.


  • പട്ടിക ജാതി-വർഗ വിഭാഗ അപേക്ഷകർക്ക്​ ഉയർന്ന പ്രായപരിധിയിൽ രണ്ട്​ വർഷംവരെ ഇളവ്​ അനുവദിക്കും.

  • അന്ധരോ ബധിരരോ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരോ ആയവർക്ക്​ 25 വയസ്സുവരെ അപേക്ഷിക്കാം.


സ്പോർട്സ് ക്വാട്ടാ


  • ആഗസ്​റ്റ്​ 24 - സെപ്​റ്റംബർ 08 - സ്പോർട്സ് മികവ് രജിസ്ട്രേഷനും പരിശോധനയും

  • ആഗസ്​റ്റ്​ 31- സെപ്​റ്റംബർ 09 - ഓൺലൈൻ രജിസ്​ട്രേഷൻ

  • സെപ്​റ്റംബർ 13 - ഒന്നാം അലോട്ട്​മെൻറ്

  • സെപ്​റ്റംബർ 23 - മുഖ്യ അലോട്ട്​മെൻറ് അവസാനിക്കുന്നത്


കമ്യൂണിറ്റി ​ക്വാട്ടാ


  • സെപ്​റ്റംബർ 10-20 - ഡാറ്റാ എൻട്രി

  • സെപ്​റ്റംബർ 22 - റാങ്ക് പട്ടിക

  • സെപ്​റ്റംബർ 23 - പ്രവേശനം ആരംഭിക്കുന്നത് ^,


മാനേജ്മെൻറ് ​ക്വാട്ടാ / അൺ എയ്ഡഡ്, പ്രവേശനം

  • സെപ്​റ്റംബർ 22 -29


എന്താണ് ട്രയൽ അലോട്ട്​മെൻറ്​?

അപേക്ഷകർക്ക്​ അവസാന പരിശോധനയും തിരുത്തലുകളും വരുത്തുന്നതിന് വേണ്ടിയാണ് ​ ആദ്യ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിക്കുന്നതിന് മുൻപായി ട്രയൽ അലോട്ട്​മെൻറ്​ നടത്തുന്നത്.

അപേക്ഷയിൽ തെറ്റുകളുണ്ടെങ്കിൽ ട്രയൽ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചശേഷം കാൻഡിഡേറ്റ്​ ലോഗിനിലൂടെ അപേക്ഷകർക്ക്​ നിർദിഷ്​ട ദിവസങ്ങളിൽ തിരുത്താനാകും.


അലോട്ട്​മെൻറ്​ നടക്കുന്നതെങ്ങനെ ??

ഓൺലൈൻ അലോട്ട്മെന്റിന് 2 ഘട്ടങ്ങളാണുള്ളത്.

-മെയിൻ അലോട്ട്മെന്റ്

-സപ്ലിമെൻററി അലോട്ട്മെന്റ്

രണ്ട്​ അലോട്ട്​മെൻറുകൾ അടങ്ങിയ മുഖ്യഘട്ടത്തിനുശേഷം ഒഴിവുകളിലേക്ക്​ സപ്ലിമെൻററി അലോട്ട്​മെൻറ്​ നടത്തും.


  • ഒന്നാം അലോട്ട്​മെൻറിൽ പ്രവേശനം നേടുമ്പോൾ ഉയർന്ന ഓപ്​ഷനുകൾ അവശേഷിക്കുന്നെങ്കിൽ താൽക്കാലിക പ്രവേശനം നേടിയാൽ മതി.

  • മുഖ്യഅലോട്ട്​മെൻറ്​ ഘട്ടം അവസാനിക്കുന്നതോടെ (രണ്ടാം അലോട്ട്​മെൻറ്​) പ്രവേശനം സ്ഥിരപ്പെടുത്തണം.


മുഖ്യഘട്ടത്തിൽ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെൻററി ഘട്ടത്തിലേക്ക്​ പരിഗണിക്കാൻ അപേക്ഷയും ഓപ്​ഷനുകളും ഒഴിവുകൾക്കനുസൃതമായി പുതുക്കണം.


  • അപേക്ഷ പുതുക്കാത്തവരെ സപ്ലിമെൻററി ഘട്ടത്തിലേക്ക്​ പരിഗണിക്കില്ല.

  • അലോട്ട്​മെൻറ്​ ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർ അലോട്ട്​മെൻറുകളിൽ പരിഗണിക്കില്ല.

  • അപേക്ഷകരുണ്ടെങ്കിൽ സപ്ലിമെൻററി അലോട്ട്​മെൻറുകൾക്ക്​ ശേഷം ജില്ലാന്തര സ്​കൂൾ/ ​കോംബിനേഷൻ മാറ്റങ്ങൾ അനുവദിക്കും.



സ്ഥിര പ്രവേശനവും താൽക്കാലിക പ്രവേശനവും

സ്ഥിരപ്രവേശനം

അപേക്ഷയിലെ ഒന്നാമത്തെ ഓപ്ഷനിൽ തന്നെ വിദ്യാർത്ഥിക്ക് അലോട്ട്​മെൻറ്​ ലഭിക്കുന്ന പക്ഷം ഫീസൊടുക്കി നിശ്ചിതമസയത്തിനകം സ്ഥിരപ്രവേശനം നേടണം.


  • ഫീസടച്ചില്ലെങ്കിൽ ഇൗ സീറ്റ്​ ഒഴിഞ്ഞതായി കണക്കാക്കും.

  • ഈ വിദ്യാർഥികൾക്ക്​ പിന്നീട്​ അവസരം നൽകില്ല.



താൽക്കാലിക പ്രവേശനം

അപേക്ഷയിലെ താഴ്​ന്ന ഓപ്​ഷനിൽ അലോട്ട്​മെൻറ്​ ലഭിക്കുകയും തുടർ ഘട്ടങ്ങളിൽ ഉയർന്ന ഓപ്​ഷനിലേക്ക്​ മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവർ താൽക്കാലിക പ്രവേശനം നേടിയാൽ മതി.


  • പ്രവേശന യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ പ്രിൻസിപ്പലിന്​ നൽകിയാൽ താൽക്കാലിക പ്രവേശനം ലഭിക്കും.

  • ഈ ഘട്ടത്തിൽ ഫീസടക്കേണ്ട.

  • മെച്ചപ്പെട്ട ഓപ്​ഷൻ ലഭിച്ചശേഷം താൽക്കാലിക പ്രവേശനം നേടിയ സ്​കൂളിൽനിന്ന്​ സർട്ടിഫിക്കറ്റ്​ വാങ്ങി പുതിയ സ്​കൂളിൽ പ്രവേശനം നേടിയാൽ മതി.

+1 അലോട്ട്മെൻറ് സമർപ്പണത്തിനായി നിങ്ങളെ സഹായിക്കാൻ ഞങ്ങളുടെ സേവനം ഓൺലൈനിൽ ലഭ്യമാണ് metrocity chettuva




Comments


1
2

Products & Services

bottom of page