കൃഷി വകുപ്പിന്റെ വിവിധ കേന്ദ്ര / കേരള പദ്ധതിക്കുള്ള അപേക്ഷകൾ
https://www.aims.kerala.gov.in/home/portal_schemes എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ നൽകാനാവും.
മൊബൈൽ നമ്പർ, ആധാർ നമ്പർ , ബാങ്ക് അക്കൗണ്ട് വിവരം, ഭൂ നികുതി രസീത് എന്നിവയാണ് രജിസ്ട്രേഷന് ആവിശ്യമുള്ളത്.
1, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം
2, സംസ്ഥാന സർക്കാരിൻെറ പുനരാവിഷ്കൃത വിള ഇൻഷുറൻസ് പദ്ധതി
പ്രകൃതി ക്ഷോഭം മൂലമുണ്ടാകുന്ന കാർഷിക കഷ്ട നഷ്ടങ്ങളിൽ നിന്നും കരകയറാൻ നിങ്ങളുടെ വിളകളെ ഇൻഷുർ ചെയ്യൂ. അതും വളരെ തുച്ചമായ പ്രീമിയം തുകയിൽ.
തെങ്ങ് . 2 രൂപ, കവുങ്ങ്. 1 രൂപ, വാഴ. 3 രൂപ തുടങ്ങി എല്ലാ വിളകളും ഇൻഷുർ ചെയ്യാം..
3, സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമായവര്‍ക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്‍പ്പിക്കാം 4, കൃഷി അവാർഡുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു
2020-21 വര്‍ഷത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ വിലയിരുത്തി കൃഷി വകുപ്പ് മുഖേന നല്‍കുന്ന വിവിധ കര്‍ഷക അവാര്‍ഡുകള്‍ക്കും പച്ചക്കറി പദ്ധതി അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 6 വരെ കൃഷിഭവനുകളില്‍ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി അതാത് കൃഷിഭവനുകളുമായി ബന്ധപ്പെടുക.
5, നെൽ കൃഷി യോഗ്യമായ നിലത്തിൻെറ ഉടമകൾക്കുള്ള റോയൽറ്റി ആനുകൂല്യത്തിനായി അപേക്ഷിക്കാം.
6, പി എം - കിസാൻ സമ്മാൻ നിധി അപേക്ഷിക്കാം
ചെറുകിട നാമമാത്ര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാൻ നിധി (പി.എം.കിസാന്‍) എന്ന കേന്ദ്രാവിഷ്കൃത പദ്ധതി 2018-19 സാമ്പത്തിക വർഷത്തിൽ 2018 ഡിസംബര്‍ മാസം ഒന്നാം തീയ്യതി മുതല്‍ നടപ്പിലാക്കി വരുന്നു. ഈ പദ്ധതിയില്‍ 100% പദ്ധതി വിഹിതവും കേന്ദ്ര വിഹിതമായി നല്കുകുന്നു. പ്രധാന മന്ത്രി കിസാന്‍ സമ്മാൻ നിധി (പി.എം.കിസാന്‍) പദ്ധതി നടപ്പിലാക്കുന്നതിലൂടെ കർഷകരുടെ വാങ്ങൽ ശേഷി ഉയർത്തുന്നതിനും മെച്ചപ്പെട്ട കാർഷിക ഉത്പാദന ഉപാധികൾ ഉപയോഗിക്കുന്നതിന് കർഷകരെ പ്രാപ്‌തരാക്കുന്നതിനും, വായ്പാ കെണികളിൽ നിന്നും കർഷകരെ രക്ഷിക്കുന്നതിനും ലക്ഷ്യമിടുന്നു.സംസ്ഥാന സര്‍ക്കാരിന്റെ ലാന്‍ഡ് റിക്കാര്‍ഡിൽ 01-02-2019 തീയതിയിൽ കൃഷിഭൂമി കൈവശമുളള കുടുംബങ്ങൾക്ക് മറ്റ് നിബന്ധനകള്‍ക്ക് വിധേയമായി അവരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പ്രതിവർഷം 6,000/- രൂപ നാലു മാസത്തിലൊരിക്കൽ മൂന്നു തുല്യ ഗഡുക്കളായി നൽകുന്നു. എന്നാല്‍ വനാവകാശ നിയമ പ്രകാരം കൈവശാവകാശ രേഖയുള്ള പട്ടിക വര്‍ഗ്ഗ കുടുംബത്തിനും പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതാണ്.
കർഷകൻ, അദ്ദേഹത്തിന്റെ ഭാര്യ അവരുടെ പ്രായപൂർത്തിയാവാത്ത കുട്ടികള്‍ എന്നിവർ ഉൾപ്പെടുന്നതാണ് കുടുംബം. PMKISAN പദ്ധതി തുടങ്ങിയ അവസരത്തില്‍ ചെറുകിട നാമമാത്രകര്‍ഷ കുടുംബങ്ങള്‍ക്ക് മാത്രമായി ഈ പദ്ധതി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ പദ്ധതിയുടെ ആനുകൂല്യം എല്ലാ കര്‍ഷകരിലേക്കും എത്തിക്കുന്നതിനായി കൃഷി ഭൂമിയുടെ ഉയര്‍ന്ന പരിധി ഒഴിവാക്കിയതായി പുതിയ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ഇപ്പോൾ നിലവിലുണ്ട്. (No.F1-4/2019-FWS-II Dated.7/06/2019).
https://pmkisan.gov.in എന്ന വെബ്സൈറ്റ് വഴി ഏതൊരു കർഷകനും സ്വന്തം ആധാർ നമ്പർ നൽകി അപേക്ഷിക്കുവാൻ സാധിക്കും.
7, എൻ എം എസ് എ - സോയിൽ ഹെൽത്ത് കാർഡിന് അപേക്ഷിക്കാം
സോയില്‍ ഹെല്‍ത്ത് കാര്‍ഡ് കേന്ദ്ര കൃഷി മന്ത്രാലയം നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ്. സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും കൃഷി വകുപ്പ് മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. സോയില്‍ ഹെല്‍ത്ത് മണ്ണിന്റെ പോഷക നിലവാരം അറിയുവാനും അതിനനുസരിച്ച് സംയോജിത പോഷക പരിപാലനത്തിലൂടെ മണ്ണിന്റെ ഗുണം കൃഷിക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ മാറ്റം വരുത്താനും അതിലൂടെ അധിക ഉല്‍പാദനം സാധ്യമാക്കാനും കഴിയും. മണ്ണിന്റെ ആരോഗ്യം മനസ്സിലാക്കാന്‍ കഴിയുന്ന ലളിതമായ സൂചകങ്ങള്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടില്ലാതെതന്നെ വളപ്രയോഗം / കൃഷി ക്രമീകരിക്കുന്നതിന് സാധിക്കും. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് എന്നാല്‍ മണ്ണ് പരിശോധനയുടെ റിപ്പോര്‍ട്ട് കര്‍ഷകന് അച്ചടിച്ച രൂപത്തിലോ ഓണ്‍ലൈനിലോ ലഭ്യമാകുന്ന ഒരു രേഖയാണ്. നൈട്രജന്‍, ഫോസ്‌ഫറസ്, പൊട്ടാഷ് (NPK), സള്‍ഫര്‍ (Secondary Nutrient), സിങ്ക്, അയണ്‍, കോപ്പര്‍, മാംഗനീസ്, ബോറോണ്‍ (സൂക്ഷ്മ മൂലകങ്ങള്‍) എന്നീ മൂലകങ്ങള്‍ സസ്യങ്ങള്‍ക്ക് ലഭ്യമായ രീതിയില്‍ മണ്ണില്‍ അടങ്ങിയിരിക്കുന്നതിന്റെ അളവും മണ്ണിന്റെ അമ്ല / ക്ഷാരസ്വഭാവം (pH), ഇലക്ട്രിക്കല്‍ കണ്ടക്ടിവിറ്റി (EC), ഓര്‍ഗാനിക് കാര്‍ബണ്‍ എന്നിങ്ങനെ 12 സൂചകങ്ങളാണ് സോയില്‍ ഹെല്‍ത്ത് കാര്‍ഡില്‍ രേഖപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള വളപ്രയോഗ ശുപാര്‍ശകളും കാര്‍ഡില്‍ ഉണ്ടായിരിക്കും.. സോയില്‍ ഹെല്‍ത്ത് കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുള്ള ശുപാര്‍ശകള്‍ ഉപയോഗിച്ച് കൃത്യമായും കാര്യക്ഷമമായും സംയോജിത വളപ്രയോഗം സാധ്യമാക്കുന്ന ഒരു പദ്ധതിയാണിത്.
8, കാർഷിക യന്ത്രവത്കരണ ഉപ പദ്ധതി
ഭാരത സർക്കാർ കൃഷി മന്ത്രാലയവും കേരളം കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് കാർഷിക യന്ത്രവത്കരണ ഉപ പദ്ധതി (SMAM). ചെറുകിട യന്ത്രങ്ങൾ മുതൽ കൊയ്ത്തു മെതിയന്ത്രം വരെ ഈ പദ്ധതി വഴി കർഷകനും കർഷക ഗ്രൂപ്പുകൾക്കും 40%- 80% വരെ സാമ്പത്തിക സഹായത്തോടു കൂടി സ്വന്തമാക്കുവാൻ സാധിക്കും.
Comments