പൊതുജനാരോഗ്യം മുൻനിർത്തിയുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഒട്ടനവധി പേർക്കാണ് താങ്ങാകുന്നത്.
കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ പദ്ധതിയിൽ അംഗമാകാൻ അപേക്ഷ ക്ഷണിച്ചുവെന്ന വാർത്ത പ്രചരിക്കുന്നത് കാണുന്നു.
കേന്ദ്ര സർക്കാരിന്റെ സമഗ്ര ആരോഗ്യ പദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ കീഴിൽ വരുന്ന പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (PM-JAY) എന്ന പദ്ധതിയാണ് 5 ലക്ഷത്തിന്റെ ഇഷൂറൻസ് പദ്ധതി.
ഇത് നിലവിൽ കേരളത്തിൽ പുതിയ അപേക്ഷ സ്വീകരിക്കുന്നില്ല.
എന്നാൽ നിലവിൽ ഈ പദ്ധതിയിൽ അഗമാണോ എന്ന് ചെക്ക് ചെയ്യുന്നതിനും, കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കുന്നതിനും ഇപ്പോൾ സാധിക്കും.
എന്നാൽ ഇപ്പോൾ എടുത്തു കൊണ്ടിരിക്കുന്ന ഹെൽത്ത് ID-(ABHA) കാർഡ്
ഓരോ ഇന്ത്യൻ പൗരൻെയും സമഗ്രമായ മെഡിക്കൽ റിപ്പോർട്ട് ഡിജിറ്റലായി തയ്യാറാക്കുക. ഇതു വഴി ഇന്ത്യയിലെവിടെ നിന്നും ചികിത്സാ വിവരങ്ങൾ മനസ്സിലാക്കാനും പിഴവില്ലാതെ ചികിത്സ നൽകാനും ലക്ഷ്യമിട്ടുള്ള ഒരു ഈ ഹെൽത്ത് ID- (ABHA) കാർഡിനു വേണ്ടിയുള്ള രജിസ്‌ട്രേഷനാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്, ഓരോ പൗരനും ഇത് എടുക്കേണ്ടത് അവരുടെ ഹെൽത്ത് സംരക്ഷണത്തിന് ആവിശ്യമാണ്.
ഇത് രണ്ടും രണ്ട് കാർഡാണ് എന്ന് മനസ്സിലാക്കുക,
ഇത് രണ്ടും ആയുഷ്മാൻ ഭാരതിന്റെ കീഴിൽ വരുന്നു എന്നതുകൊണ്ടാണ് തെറ്റിദ്ധരിക്കപ്പെടുന്നത്.
"ആയുഷ്മാന്‍ ഭാരത്" PM_JAY
ഇതിന്റെ പ്രയോജനം ലഭിക്കുന്നത് മൂന്ന് വിഭാഗങ്ങളിലുള്ളവര്‍ക്കാണ്. 2011ലെ സെന്‍സസ് പ്രകാരം ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍, രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന(ആര്‍എസ്ബിവൈ) കാര്‍ഡ് 2018-19 വര്‍ഷത്തില്‍ പുതുക്കിയവര്‍, ആരോഗ്യ ഇന്‍ഷുറന്‍സ് ഉപഭോക്താവാണെന്ന് സാക്ഷ്യപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് ലഭിച്ച കത്ത് ഹാജരാക്കുന്നവര്‍ എന്നിവര്‍ക്കാണ് ആയുഷ്മാന്‍ ഭാരത് സ്‌കീമില്‍ നിന്ന് പ്രയോജനം ലഭിക്കുന്നത്. ഇത് ഇപ്പോൾ പുതിയതിന് അപേക്ഷിക്കാൻ കഴിയില്ല. നിലവിൽ കാർഡുള്ളവർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാം
ആയുഷ്മാൻ ഭാരത് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക്
National Health Authority യുടെ ID കാർഡ് (ABHA) ജനറേറ്റ് ചെയ്യുന്നതിനായുള്ള ലിങ്ക്
സത്യവും വ്യക്തവുമായ വിവരങ്ങൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ഞങ്ങയുടെ വാട്സപ്പ് ചാനലിൽ താഴെ കാണുന്ന ലിങ്ക് വഴി അംഗമാവുക.
whatsapp channel link >>
whatsapp group link >>
Comments