ഓൺലൈൻ സേവനങ്ങൾ
രാജ്യം മുഴുവൻ ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയിരിക്കുകയാണ്. സർക്കാർ/ഇതര മേഖലകൾ എല്ലാം തന്നെ ഓൺലൈൻ സംവിധാനങ്ങളുടെ പുതിയ വഴികളിലൂടെ മുന്നേറുകയാണ്. പല സേവനങ്ങളും സ്വന്തമായി ചെയ്യാൻ സാധിക്കുന്നവയാണ്, പലരും അക്ഷയ, csc സെന്ററുകളുടെ സഹായം തേടുന്നത് അറിവില്ലായ്മ കൊണ്ട് മാത്രമല്ല, അതിനുവേണ്ടി ചെലവഴിക്കേണ്ടിവരുന്ന സമയനഷ്ടവും കാരണമാണ്. ഇത്തരം കാര്യങ്ങളിൽ പുതിയ അപ്‌ഡേഷനുകൾ എപ്പോഴും വന്നുകൊണ്ടിരിക്കും.. പരിചയ സമ്പത്ത് ഒരു മുതൽക്കൂട്ടാണ്
ആധാർ കാർഡ് ഇന്ത്യൻ പൗരന്റെ ഒരു സുപ്രധാന തിരിച്ചറിയൽ രേഖയാണ്. പൗരന്റെ ഏതൊരു ആവിശ്യങ്ങൾക്കും ആധാർകാർഡ് നിർബന്ധമാണ്.
ആധാർ ലഭിക്കുന്നതിനായി തിരിച്ചറിയൽ കാർഡ്, അഡ്രെസ്സ് പ്രൂഫ് , ജനനതിയ്യതി തെളിയിക്കുന്ന രേഖ എന്നിവയാണ് ആവിശ്യമുള്ളത്. പാൻകാർഡ്/റേഷൻ കാർഡ്/പാസ്സ്‌പോർട്ട്/സ്‌കൂൾ സർട്ടിഫിക്കറ്റ്/ വോട്ടർ ഐ.ഡി കാർഡ്/പാസ്ബുക്ക്/ലൈസൻസ്/തുടങ്ങിയ രേഖകളിൽ നിന്നും സമർപ്പിക്കാം.
മുഖ്യ ആധാർ സെന്ററുകളെയാണ് ഇതിനായി സമീപിക്കേണ്ടത്.
എന്നാൽ ആധാറിന്റെ പുതിയ പ്രിൻറ് ഓൺലൈനിൽ സ്വയമായോ, കമ്പ്യൂട്ടർ സെന്ററുകളിൽ നിന്നോ എടുക്കാവുന്നതാണ്.
നിങ്ങളുടെ മൊബൈൽ നമ്പർ ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തില്ല എങ്കിൽ ഉടൻ തന്നെ ആധാർ സെന്ററുമായി ബന്ധപ്പെട്ട് ലിങ്ക് ചെയ്യിക്കാൻ ശ്രദ്ദിക്കുക.
Submit a Service Request click here
Online Services
ഇന്ത്യൻ ദേശീയത തെളിയിക്കുന്ന തിരിച്ചറിയൽ രേഖയായി പാസ്സ്‌പോർട്ട് പ്രയോജനപ്പെടുന്നു.
പാസ്സ്പോർട്ട് അപേക്ഷക്കായി ആവിശ്യമായ രേഖകൾ
പാസ്സ്‌പോർട്ട് പുതിയത് :- 18 വയസ്സിന് താഴെയുള്ളവർക്ക് മാതാ പിതാക്കളുടെ പാസ്സ്‌പോർട്ട്, 10th പാസ്സായവരാണെങ്കിൽ 10th /12th /ഡിഗ്രി ഏതെങ്കിലും സർട്ടിഫിക്കറ്റ്/ബർത്ത് സർട്ടിഫിക്കറ്റ്/ ആധാർ കാർഡ് എന്നിവ ആവിശ്യമാണ്.
18 ന് മുകളിലുള്ളവർക്ക് വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് , ആധാർ കാർഡ്/റേഷൻ കാർഡ്/ ലൈസൻസ്/പാൻകാർഡ്/ബാങ്ക് പാസ്സ്‌ബുക്ക് തുടങ്ങിയവയിൽ നിന്ന് കുറഞ്ഞത് 3 രേഖകൾ ആവിശ്യമാണ്. മേരേജ് കഴിഞ്ഞവർ മേരേജ് സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതുണ്ട്.
പാസ്പോർട്ട് പുതുക്കുക/തിരുത്തുക/നഷ്ട്ടപ്പെടുക തുടങ്ങിയ അപേക്ഷകൾക്ക് :- expiry Date കഴിഞ്ഞു 3 വർഷത്തിനുള്ളിൽ പുതുക്കുകയാണെങ്കിൽ മാറ്റങ്ങൾ ഒന്നും ആവിശ്യമില്ലങ്കിൽ നിലവിലെ പാസ്പോർട്ട് മാത്രമെ രേഖയായി സമർപ്പിക്കേണ്ടതുള്ളൂ.ഇന്ത്യയിൽ നിന്ന് ഇഷ്യു ചെയ്തതായിരിക്കണം.
3 കൊല്ലത്തിനു മുകളിൽ പുതുക്കാതിരിക്കുന്ന പാസ്സ്പോർട്ടുകൾ പുതുക്കുന്നതിന് പുതിയ പാസ്സ്‌പോർട്ട് എടുക്കുവാൻ വേണ്ട രേഖകൾ എല്ലാം സമർപ്പിക്കേണ്ടതുണ്ട്.
തിരുത്തലുകൾ ആവശ്യമുള്ളവ തിരുത്തൽ തെളിയിക്കാൻ ആവിശ്യമായ രേഖകളും സമർപ്പിക്കേണ്ടതുണ്ട്.
പാസ്സ്‌പോർട്ട് നഷ്ടപ്പെട്ടാൽ:- കൂടെ FIR ഫയൽ ചെയ്യുകയും, പത്രത്തിൽ പരസ്യം ചെയ്യുക, നോട്ടറി അഫിഡവിറ്റ് തുടങ്ങിയവ ആവിശ്യമാണ്.
Submit a Service Request click here
വരുമാന നികുതി അടക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു വെക്കുന്നതിനായി ആദായനികുതി വകുപ്പ് ആവിഷ്കരിച്ച മാർഗമാണ് പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ
ഓരോ നികുതി ദാദാവിനും നൽകുന്ന ഒരു തിരിച്ചറിയൽ നമ്പറാണ് പാൻ നമ്പർ
ദൈനംദിന എല്ലാ സാമ്പത്തിക ഇടപാടുകൾക്കും ഇപ്പോൾ പാൻ നമ്പർ നിർബന്ധമായി ക്കൊണ്ടിരിക്കുകയാണ്..
അതുവഴി ആദായ നികുതി അടക്കേണ്ടതായ നിങ്ങളുടെ എല്ലാ സാമ്പത്തിക ഇടപാടുകളും ആദായ നികുതി വകുപ്പിന്റെ റെക്കോർഡിൽ കൃത്യമായി രേഖപ്പെടുന്നതാണ്.
പാൻകാർഡ് അപേക്ഷിക്കുന്നതിനായി 2 പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർകാർഡ്, ജനനതിയ്യതി തെളിയിക്കുന്ന രേഖ, മൊബൈൽ നമ്പർ, ഒപ്പ് എന്നിവയാണ് വേണ്ടത്
4 ദിവസത്തിനുള്ളിൽ ഓൺലൈനിൽ പാൻകാർഡിന്റെ പ്രിൻറ് എടുക്കാനാവും, തപാൽ വഴി 10 -15 ദിവസത്തിനുള്ളിൽ പാൻകാർഡ് ലഭിക്കുകയും ചെയ്യും..
Submit a Service Request click here
പൊതു ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ സുതാര്യമായും,നിഷ്പക്ഷമായും, അതിവേഗത്തിലും നൽകുവാൻ വേണ്ടി ഉദ്ദേശിച്ച് വിവിധ സർക്കാർ മേഖലകളെ ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന സിംഗിൾ വിൻഡോ സിസ്റ്റമാണ് ഇ-ഡിസ്ട്രിക്ട്
-
വരുമാന സർട്ടിഫിക്കറ്റ്
-
കാസറ്റ്/കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
-
പൊസഷൻ സർട്ടിഫിക്കറ്റ്
-
ലൊക്കേഷൻ
-
ഫാമിലി മെമ്പർഷിപ്പ്
-
വൺ ആൻറ് സെയിം
-
നാറ്റിവിറ്റി സർട്ടിഫിക്കറ്റ്
-
ഐഡിന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ്
-
ഇന്റർകാസ്റ് മാരേജ്
-
കൺവെർഷൻ
-
ലാൻഡ്
-
ലൈഫ്
-
മൈനോറിറ്റി
-
നോൺ-ക്രിമിലയർ
-
റിലേഷൻഷിപ്
-
റസിഡൻസ് etc..
തുടങ്ങി 23 ൽ അധികം സർട്ടിഫിക്കറ്റുകളും , വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും, അപ്പീലുകളും, പൊതു സങ്കട അപ്പീലുകൾ, ബില്ലുകൾ , ഇ-ചലാൻ തുടങ്ങിയവയും ഇ-ഡിസ്ട്രിക്ടിൻറെ ഭാഗമാണ്
ഓരോ സർട്ടിഫിക്കറ്റിനു അനുബന്ധ രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്..
ഇത്തരം സർട്ടിഫിക്കറ്റുകൾക്ക് പൊതുവായി ആധാർ കാർഡ്, റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ് , നികുതി അടച്ച രസീത്, തുടങ്ങിയവയാണ് ആവിശ്യമുള്ളത്., പൊസഷൻ പോലുള്ള ലാൻഡ് സമ്പന്ധമായ സർട്ടിഫിക്കറ്റുകൾക്ക് ആധാരത്തിന്റെ പകർപ്പ്, ബാധ്യതാ സർട്ടിഫിക്കറ്റ്, മറ്റു അനുബന്ധ രേഖകൾ തുടങ്ങിയവ ആവിശ്യമാണ്.
Submit a Service Request click here
സ്ഥല നികുതി അടയ്ക്കാൻ നിലവിൽ ഓൺലൈൻ സവിധാനമുണ്ട്, റവന്യൂ ഡിപ്പാർട്ട് മെന്റിന്റെ വെബ്‌സൈറ്റ് വഴിയാണ് നികുതി അടയ്ക്കുക, മുൻവർഷത്തെ നികുതി അടച്ച കമ്പ്യൂട്ടർ രസീത് ഉണ്ടെങ്കിൽ നികുതി അടക്കാവുന്നതാണ്.
പുതിയ റേഷൻ കാർഡ് എടുക്കൽ, റേഷൻ കാർഡ് പുതിയ സ്മാർട്ട് കാർഡ് രൂപത്തിലാക്കൽ, തിരുത്തലുകൾ, പുതിയ അംഗങ്ങളെ ചേർക്കൽ, അംഗങ്ങളെ ഒഴിവാക്കൽ, ആധാർ സീഡിംഗ് തുടങ്ങിയ അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കാനാവും,
ഇതിനായി റേഷൻ കാർഡ്,ആധാർകാർഡ്, സമ്മതപത്രം തുടങ്ങിയ രേഖകൾ സമർപ്പിക്കണം.
ഇലക്ഷൻ ഐ.ഡി. കാർഡിനായി ജനന തിയ്യതി തെളിയിക്കുന്ന രേഖ, ആധാർകാർഡ്,ഫോട്ടോ,റേഷൻകാർഡ്, അടുത്തുള്ള ഒരാളുടെ ഐ.ഡി. കാർഡ് കോപ്പി തുടങ്ങിയവ ആവിശ്യമാണ്
PM VISWAKARMA YOJANA
പി എം വിശ്വകർമ്മ, കേന്ദ്രസർക്കാരിൻ്റെ പുതിയ ക്രിയാത്മക പദ്ധതിയാണ്. ഇന്ത്യയിൽ ഉടനീളമുള്ള ഗ്രാമ നഗരപ്രദേശങ്ങളിലെ കൈ തൊഴിലുകളും കരകൗശല തൊഴിലാളികളും ഉൾപ്പെടെ 18 ഇനം പരമ്പരാഗത തൊഴിലെടക്കുന്നവരുടെ ഉന്നമനം ലക്ഷ്യം വെച്ചിട്ടുള്ള വലിയ പദ്ധതിയാണ് പി എം വിശ്വകർമ്മ,
ആശാരി, [Carpenter (Suthar/Badhai)
വള്ളം നിർമ്മാണം, [Boat Maker]
കവച നിർമ്മാണം, [Blacksmith (Lohar)]
കൊല്ലൻ, [Armourer]
ചുറ്റികയും പണിയായുധങ്ങളും നിർമ്മാണം, [Hammer & Tool Kit Maker]
താഴ് നിർമ്മാണം, [Locksmith]
സ്വർണ്ണപ്പണി, [Goldsmith (Sonar)]
കുശവർ, [Potter (Kumhaar)]
ശില്പികൾ, കല്ലുകൊത്തു പണിക്കാർ, കല്ല് പൊട്ടിക്കുന്നവർ, [Sculptor (Moortikar, Stone Carver), Stone Breaker]
ചെരുപ്പ് പണിക്കാർ, പാദരക്ഷ കൈതൊഴിലാളികൾ, [Cobbler (Charmakar)/ Shoesmith/Footwear Artisan]
കല്ലാശ്ശേരി, [Masons (Rajmistri)]
കൊട്ട, പായ, ചൂല് നിർമ്മാണം, [Basket/ Mat/ Broom Maker/ Coir Weaver]
കയർ നെയ്ത്ത് പാവ/കളിപ്പാട്ട നിർമ്മാണം, [Doll & Toy Maker(Traditional)]
ക്ഷുരകൻ' [Barber (Naai)]
മാല നിർമ്മിക്കുന്നവർ, [Garland Maker (Malakaar)]
അലക്കുകാർ, [Washerman (Dhobi)]
തയ്യൽക്കാർ, [Tailor (Darzi)]v
മത്സ്യബന്ധന വല നിർമ്മിക്കുന്നവർ. [Fishing Net Maker]
പി.എം വിശ്വകർമ്മ പദ്ധതിയിലേക്ക് അപേക്ഷ നൽകേണ്ടത് കോമൺ സർവീസ് സെൻറർ വഴിയാണ്.
പ്രായപരിധി 18 വയസ്സിനു മുകളിൽ,
അപേക്ഷിക്കാൻ വേണ്ട രേഖകൾ
ആധാർ കാർഡ് ബാങ്ക് പാസ്ബുക്ക് റേഷൻ കാർഡ് ആധാർ കാർഡ് ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ എന്നിവ നൽകണം
നടപടിക്രമങ്ങൾ എങ്ങനെ?
പി എം വിശ്വകർമ്മ അപേക്ഷിക്കാൻ യാതൊരുവിധ ഫീസും നൽകേണ്ടതില്ല
നിങ്ങൾ നൽകുന്ന അപേക്ഷ പഞ്ചായത്ത് മുൻസിപ്പാലിറ്റി അധികാരിയുടെ വിലയിരുത്തലിനു ശേഷം ജില്ലാ നിർവഹണസമിതിയുടെ പരിശോധനയ്ക്ക് അയച്ചുകൊടുക്കും.
അംഗീകരിച്ച അപേക്ഷകർക്ക് പി എം വിശ്വകർമ്മ സർട്ടിഫിക്കറ്റും ഐ.ഡി കാർഡും ലഭിക്കുന്നതാണ്,
നിങ്ങളുടെ നൈപുണ്യ വിലയിരുത്തി 15000 രൂപ വരെ ടൂൾകിറ്റ് വാങ്ങുന്നതിനായി ധനസഹായം ലഭിക്കും. അതിനായി നൈപുണ്യ ഗുണഭോക്താക്കൾ കുറഞ്ഞത് 40 മണിക്കൂറുള്ള അടിസ്ഥാന പരിശീലനത്തിന് വിധേയരാകണം.
ട്രെയിനിങ് പങ്കെടുക്കുന്നവർ അഞ്ചുമുതൽ ഏഴു ദിവസം ദിവസേന 500 രൂപ വച്ച് സ്റ്റൈപൻറ് കേന്ദ്രസർക്കാർ നൽകുന്നതാണ്. ഇതിൽ കൂടുതൽ അഡ്വാൻസ് ട്രെയിനിങ് വേണമെന്നുള്ള താല്പര്യമുള്ള തൊഴിലാളികൾക്ക് കൂടുതൽ സാങ്കേതിക ട്രെയിനിങ് കേന്ദ്രസർക്കാർ നൽകും. ബേസിക് ട്രെയിനിങ് പൂർത്തിയാക്കുന്ന ഒരു തൊഴിലാളിക്ക് അദ്ദേഹം ചെയ്യുന്ന തൊഴിൽ മേഖല വികസിപ്പിക്കുന്നതിന് വേണ്ടി ഈട് ഒന്നും കൊടുക്കാതെ ആദ്യ ഗടുവായി ഒരു ലക്ഷം വരെ ഈടില്ലാത്ത വായ്പ വെറും 5% ഇളവ് പലിശ നിരക്കിൽ ലഭിക്കുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന തുക ഡിജിറ്റൽ രീതിയിൽ ബാങ്കിലേക്ക് കൃത്യമായി തിരിച്ചടക്കുന്നവർക്കോ, അല്ലെങ്കിൽ അഡ്വാൻസ് ട്രെയിനിങ് പൂർത്തിയാക്കിയ തൊഴിലാളിക്ക് രണ്ടാം ഗടുവായി രണ്ടു ലക്ഷം രൂപ ഈടില്ലാതെ വായ്പ ലഭിക്കുന്നവർക്കോ, നിങ്ങളുടെ ലോൺ തുക ഡിജിറ്റൽ അപ്ലിക്കേഷൻ ഉപയോഗിച്ച് തിരിച്ചടച്ചാൽ ഒരു രൂപ മുതൽ 100 രൂപ വരെ ഓരോ മാസവും ഇൻസെന്റീവ് തുക നിങ്ങൾക്ക് ലഭിക്കും. ഇതുകൊണ്ട് സർക്കാർ ലക്ഷ്യമാക്കുന്നത് കൊളാറ്ററൽ ഫ്രീ ക്രെഡിറ്റാണ്.
കൂടാതെ മാർക്കറ്റ് ലങ്കേജ് സപ്പോർട്ട് എന്നിവയിലൂടെ തൊഴിലാളികൾക്ക് അവരുടെ ഉൽപ്പന്നങ്ങളെ വിപണിയിൽ എത്തിക്കുന്നതിനും ആവശ്യമായ പിന്തുണ നൽകുന്നു.
കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഏതെങ്കിലും ഗവൺമെൻറ് അല്ലെങ്കിൽ സ്റ്റേറ്റ് ടീമിൻറെ സമാനമായ ക്രെഡിറ്റ് അധിഷ്ഠിത തൊഴിൽ ബിസിനസ് വികസന പദ്ധതികളുടെ കീഴിൽ വായ്പ നേടിയ ഗുണഭോക്താക്കൾ ലോണിന് അർഹരല്ല.
ഉദാഹരണം. പിഎംഇജിപി, പിഎം സ്വനിധി, മുദ്ര തുടങ്ങിയവ തുടങ്ങിയവ ഇതിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള കോമൺ സർവീസ് സെൻറർ ബന്ധപ്പെടുക
channel link https://whatsapp.com/channel/0029Va8QX1FFSAswLZmNLK2P